രാഹുൽ ഗാന്ധിയുടെ ജൻമദിനത്തിൽ രക്തദാനവുമായി ഡിസിസി
1568693
Friday, June 20, 2025 12:20 AM IST
തൊടുപുഴ: രാഹുൽ ഗാന്ധിയുടെ ജൻമദിനത്തിൽ രക്തദാനം നടത്തി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിയുടെ ജൻമദിനത്തിൽ തുടക്കം കുറിച്ച രക്തദാനം തുടർന്ന് നടത്തുന്നതിന് രക്തദാനസേനയ്ക്ക് ജില്ലാ തലത്തിൽ രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അൽ അസർ മെഡിക്കൽ കോളേജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ഭാസുരി അധ്യക്ഷത വഹിച്ചു. ടി.ജെ. പീറ്റർ, ജോസ് അഗസ്റ്റിൻ, എം.എച്ച്. സജീവ്, ഷാനു ഷാഹുൽ, എബി മുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.