ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ക്സ​ല​ൻ​സ് മീ​റ്റ് ന​ട​ത്തി. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ർ​ജ് ത​ക​ടി​യേ​ൽ എ​ക്സ​ല​ൻ​സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലൂ​ക്ക് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും നീ​റ്റ് പ​രീ​ക്ഷ​യി​ലെ റാ​ങ്ക് ജേ​താ​ക്ക​ളെ​യും അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​ദ​രി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജോ ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗം ആ​ലീ​സ് ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​ൺ, അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​യ​ൽ വ​ള്ളി​ക്കാ​ട്ട്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി​യ ബി​നോ​ജ്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​ർ​ച്ച​ന തോ​മ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റീ​ന ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.