ഇ​ടു​ക്കി: ജി​ല്ല​യി​ലെ നാ​ല് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​കൂ​ടി സ്മാ​ർ​ട്ടാ​കു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. പാ​ന്പാ​ടും​പാ​റ, കു​ട​യ​ത്തൂ​ർ, ക​രി​മ​ണ്ണൂ​ർ, പ​ള്ളി​വാ​സ​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​ണ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​യി മാ​റു​ന്ന​ത്. സ്പെ​ഷ​ൽ അ​സി​സ്റ്റ​ൻ​സ് ടു ​സ്റ്റേ​റ്റ് ഫോ​ർ ക്യാ​പ്പി​റ്റ​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ്. ഓ​രോ കെ​ട്ടി​ട​ത്തി​നും 45 ല​ക്ഷം വീ​തം 1.8 കോ​ടി ചെ​ല​വി​ട്ടാ​ണ് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

കു​ട​യ​ത്തൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന കു​ട​യ​ത്തൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഷി​യാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി ആ​ന്‍റ​ണി, ഇ​ടു​ക്കി സ​ബ് ക​ള​ക്ട​ർ അ​നൂ​പ് ഗാ​ർ​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പാ​ന്പാ​ടും​പാ​റ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മു​ണ്ടി​യെ​രു​മ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. എം.​എം. മ​ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി എ​സ്. ലാ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​താ രാ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജി കെ. ​ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ. ​രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചെ​ല്ല​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. പ്ര​തീ​ഷ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഭ​വ്യ ക​ണ്ണ​ൻ, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി ലാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സു​ധാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ജീ​സ് ആ​യ​ത്തു​പാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.