ക​ട്ട​പ്പ​ന: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ വ​ജ്രജൂ​ബി​ലി ഫെ​ലോ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഇ​നി ഫാ. ​ജോ​മോ​ൻ വ​ട്ട​ത്ത​റ​യും. കാ​ഞ്ചി​യാ​ർ കോ​വി​ൽ​മ​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​മോ​ൻ വ​ട്ട​ത്ത​റ​യാ​ണ് സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ൽ ചെ​ണ്ടപ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് ഡാ​മി​ൻ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​മോ​ൻ ഒ​രു മാ​സം മു​ന്പാ​ണ് കോ​വി​ൽ​മ​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ വി​കാ​രി​യാ​യി ചാ​ർ​ജെ​ടു​ത്ത​ത്.

​ഇ​തി​നി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന പ​ദ്ധ​തി​യെ​ക്കു​റി​ച്ച​റി​യു​ക​യും പ​ദ്ധ​തി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ സൂ​ര്യ​ലാ​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ചെ​ണ്ട​യി​ൽ ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച ബാ​ബു മാ​ത്യു​വി​നെ ഫാ.​ ജോ​മോ​ന്‍റെ പ​രി​ശീ​ല​ക​നാ​യി നി​യോ​ഗി​ച്ചു. പ​ള്ളി വി​കാ​രി​ക്കൊ​പ്പം ഇ​ട​വ​ക​യി​ലെ നി​ര​വ​ധി​പ്പേ​ർ ചെ​ണ്ടപ​രി​ശീ​ല​നം ആ​ര​ംഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക്കാ​ലം മു​ത​ൽ​ ചെ​ണ്ട​മേ​ളം ത​ന്നെ ഏ​റെ ആ​ക​ർ​ഷി​ച്ച​താ​യും പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് ചെ​ണ്ട​മേ​ളം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും ഫാ.​ ജോ​മോ​ൻ വ​ട്ട​ത്ത​റ പ​റ​ഞ്ഞു.​

ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലും ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലും സ​ഹവി​കാ​രി​യാ​യി​രു​ന്ന ഫാ.​ ജോ​മോ​ൻ ബ​ഥേ​ൽ വ​ട്ട​ത്ത​റ ജോ​സ​ഫി​ന്‍റെ​യും പ​രേ​ത​യാ​യ ലീ​ലാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ-പു​രു​ഷ വ്യത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ക​ല പ​രി​ശീ​ലി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് വ​ജ്രജൂ​ബി​ലി ഫെ​ലോ​ഷി​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​

സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ൽ ല​ളി​ത​ക​ല​ക​ൾ, ക്ലാ​സിക്ക​ൽ ക​ല​ക​ൾ, അ​ഭി​ന​യക​ല, നാ​ടോ​ടി​ക്ക​ല​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നാ​ൽ​പ്പ​തിലധി​കം ക​ലാ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ൽ ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ, നെ​ടു​ങ്ക​ണ്ടം, അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു കീ​ഴി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.