ക​ട്ട​പ്പ​ന: കെ​എ​സ്ഇ​ബി ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കുനേ​രേ തോ​ക്കുചൂ​ണ്ടി ഭീ​ഷ​ണി​മു​ഴ​ക്കി​യ ഫാം ​ഉ​ട​മ അ​റ​സ്റ്റി​ല്‍. പ​ന്നി​ഫാം ഉ​ട​മ​യാ​യ പു​ളി​യ​ന്‍​മ​ല വെ​ട്ടി​ക്ക​ല്‍ നി​ധി​നെ​യാ​ണ് (41) വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പു​ളി​യ​ന്‍​മ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​സ്റ്റ് മാ​റാ​ന്‍ പു​ളി​യ​ന്‍​മ​ല​യി​ലെ​ത്തി​യ കെ​എ​സ്ഇ​ബി ക​രാ​ര്‍ ജീ​വ​ന​ക്കാ​രും നി​ധി​നും ത​മ്മി​ല്‍ ത​ര്‍​ക്കം ഉ​ണ്ടാ​കു​ക​യും ഇ​തി​നി​ടെ തോ​ക്കുചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് പോ​സ്റ്റ് മാ​റു​ന്ന​തി​നി​ടെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​യാ​യ അ​ഭി​ലാ​ഷ് ജോ​ര്‍​ജി​ന് മ​ര്‍​ദ​ന​മേ​റ്റ​താ​യും തോ​ക്കുചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വാ​ഹ​നം മാ​റ്റാ​ന്‍ സ​മ്മ​തി​ക്കാ​തെ ഇ​രു​മ്പു​വ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​മാ​യി ആ​ക്ര​മി​ച്ചെ​ന്ന് അ​ഭി​ലാ​ഷ് പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ധി​നെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് എ​യ​ര്‍ പി​സ്റ്റ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍ കൂ​ട്ടംചേ​ര്‍​ന്ന് ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും സ്വ​യ​ര​ക്ഷാ​ര്‍​ഥ​മാ​ണ് തോ​ക്കുചൂ​ണ്ടി​യ​തെ​ന്നും നി​ധി​നും പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് വ​ണ്ട​ന്‍​മേ​ട് പോ​ലീ​സ് അ​റി​യി​ച്ചു.