റോഡരികിലെ തണല്‍മരം അപകടാവസ്ഥയില്‍
1568958
Friday, June 20, 2025 11:41 PM IST
കട്ടപ്പന: ഇടുക്കിക്കവല ബൈപ്പാസ് റോഡരികിലെ തണല്‍മരം അപകടാവസ്ഥയില്‍. ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതോടെ മരം ഒരുവശത്തേക്ക് ചരിഞ്ഞുനില്‍ക്കുകയാണ്. കാറ്റും മഴയും തുടരുന്നതിനാല്‍ ഏതുസമയവും നിലംപൊത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യം നഗരസഭയില്‍ അറിയിച്ചിട്ടും മരം മുറിക്കാന്‍ നടപടിയില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. പിഡബ്ല്യുഡിയാണ് വിഷയത്തില്‍ നടപടിയെടുക്കേണ്ടതെന്നാണ് നഗരസഭയുടെ നിലപാട്. നഗരത്തിലെ ഏറെ തിരക്കുള്ള പാതയാണിത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രികരും ഇതുവഴി കടന്നുപോകുന്നു.