വ​ണ്ടി​ത്താ​വ​ളം (പാലക്കാട്): മീ​നാ​ക്ഷി​പു​ര​ത്തി​നു സ​മീ​പം ക​മ്പാ​ല​ത്ത​റ ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. പു​തു​ന​ഗ​രം കു​ള​ത്തുമേ​ട് സ്വ​ദേ​ശി മു​ര​ളീ​ധ​ര​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് (19), ചി​റ്റൂ​ർ ത​റ​ക്ക​ളം സ്വ​ദേ​ശി മു​ര​ളി​യു​ടെ മ​ക​ൻ വി​ഷ്ണു​പ്ര​സാ​ദ് (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. ആ​റം​ഗ​ സം​ഘ​മാ​ണ് കു​ളി​ക്കാ​നെ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് സ്കൂ​ബ ടീം ​ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റോ​ടെ കാ​ർ​ത്തി​ക്കി​ന്‍റെ മൃ​ത​ദേ​ഹ​വും ഏ​ഴി​നു വി​ഷ്ണു​പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹ​വും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ക​ണ്ടെ​ടു​ത്തു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്നു​രാ​വി​ലെ മീ​നാ​ക്ഷി​പു​രം പോ​ലീ​സി​ന്‍റെ ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും.വി​ഷ്ണുപ്ര​സാ​ദി​ന്‍റെ അ​മ്മ: ശോ​ഭ. കാ​ർ​ത്തി​ക് കൊ​ഴി​ഞ്ഞാ​മ്പാ​റ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. അ​മ്മ: വി​നോ​ദി​നി.