ചാലാശേരിയിൽ മോഷണം പതിവാകുന്നു
1569364
Sunday, June 22, 2025 6:10 AM IST
കരിമണ്ണൂർ: ചാലാശേരി ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായി പരാതി. റബർപാൽ ഉറ ഒഴിക്കുന്ന ഡിഷ് ഉൾപ്പെടെയുള്ള വസ്തുക്കളാണ് അപഹരിക്കുന്നത്.
കഴിഞ്ഞ ദിവസം പാറത്താഴത്ത് ജോളിയുടെ റബർത്തോട്ടത്തിലെ വീട്ടിൽ മോഷണം നടന്നു. 25-ഓളം ഡിഷുകൾ,ബക്കറ്റുകൾ, പാത്രങ്ങൾ തുടങ്ങിയവയാണ് അപഹരിച്ചത്. ആൾതാമസം കുറവുള്ള പ്രദേശമായതിനാൽ മോഷണത്തിന് സൗകര്യമാണ്. സമീപ പ്രദേശങ്ങളിലും മോഷണം വർധിച്ചിട്ടുണ്ട്. കരിമണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ചു.