ചെ​റു​തോ​ണി: നി​ർ​ത്തി​യി​ട്ടി​രു​ന്ന ത​ടി ലോ​റി​ക്കു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പാ​ണ്ടി​പ്പാ​റ ക​രി​ക്കും​തോ​ളം സ്വ​ദേ​ശി ഇ​ട​യാ​ടി​കു​ന്നും​പു​റ​ത്ത് മോ​ഹ​ന​ന്‍റെ മ​ക​ൻ രാ​ഹു​ൽ (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 7.15ഓടെ​യാ​ണ് അ​പ​ക​ടം. പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ മു​ന്നി​ലു​ള്ള ഭ​ണ്ഡാ​ര​ത്തി​ൽ നേ​ർ​ച്ച​യി​ടാ​നാ​യി ലോ​റി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ സ​ഞ്ചി​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി​ക്ക് പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ത​ങ്ക​മ​ണി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. അ​മ്മ: മി​നി. സ​ഹോ​ദ​ര​ൻ: രാ​ഹി​ൽ.