മെരിറ്റ് ഡേ നടത്തി
1568954
Friday, June 20, 2025 11:41 PM IST
വഴിത്തല: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ഡേ നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. മൂവാറ്റുപുഴ നിർമല കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. മാത്യു കോണിക്കൽ അധ്യക്ഷത വഹിച്ചു. മണക്കാട് പഞ്ചായത്തംഗം ടിസി ജോബ്, ഹെഡ്മിസ്ട്രസ് ജിജി ജയിംസ്, പിടിഎ പ്രസിഡന്റ് ജയ്മോൾ സന്തോഷ്, എംപിടിഎ പ്രസിഡന്റ് ലിൻസി ജോണ്‍, അധ്യാപക പ്രതിനിധി സിജോ ജോസ് എന്നിവർ പ്രസംഗിച്ചു.
കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ വിദ്യാർഥികളുടെ പ്രവേശനോത്സവം നടത്തി.
സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജയിംസ് വടക്കേകണ്ടങ്കരി അധ്യക്ഷത വഹിച്ചു.
കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം എസ് ഐ പി.കെ. ലിജുമോൻ സന്ദേശം നൽകി.
പിടിഎ പ്രസിഡന്റ് ജോസ് കളരിക്കൽ, പഞ്ചായത്തംഗം സ്വപ്ന ജോയൽ, പ്രിൻസിപ്പൽ ഒ.എ. ഏബ്രഹാം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ സുജി തോമസ് എന്നിവർ പ്രസംഗിച്ചു. സീനിയർ അധ്യാപകൻ ഡോ. നിമ്മിച്ചൻ ജേക്കബ് വിഷയാവതരണം നടത്തി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.സൗഹൃദ ക്ലബ് കോ-ഓർഡിനേറ്റർ പ്രിയ സ്റ്റീഫൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജിയ ജോസ് എന്നിവർ സെമിനാർ നയിച്ചു.
കലയന്താനി: സെന്റ് ജോർജ്സ് ഹയർസെക്കൻണ്ടറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിലും പൊതു പരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ജോർജ് താനത്തുപറന്പിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ, പിടിഎ പ്രസിഡന്റ് പ്രദീപ് പോൾ, വിദ്യാർഥി പ്രതിനിധി അമീന സുബൈർ, സ്റ്റാഫ് പ്രതിനിധി പോൾ സേവ്യർ എന്നിവർ പ്രസംഗിച്ചു.