ഇ​ടു​ക്കി: ജി​ല്ല​യി​ലെ ടൗ​ണു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ക​രി​ന്പ​ൻ ച​പ്പാ​ത്ത് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ഇ​റി​ഗേ​ഷ​ൻ മ്യൂ​സി​യം, ഇ​ക്കോ ലോ​ഡ്ജ്, സാം​സ്കാ​രി​ക തി​യ​റ്റ​ർ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ചെ​റു​തോ​ണി​യും ഇ​ടു​ക്കി​യും ബ​ന്ധി​ച്ച് ടൗ​ണ്‍​ഷി​പ്പാ​യി മാ​റും. ജി​ല്ലാ ആ​സ്ഥാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​യ​ർ സ്ട്രി​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ പ​ഠ​നം ന​ട​ക്കു​ക​യാ​ണെ​ന്നും ക​രി​ന്പ​ൻ, ത​ടി​യ​ന്പാ​ട് ടൗ​ണു​ക​ൾ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി ജേ​ക്ക​ബ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ജി ചാ​ക്കോ, അം​ഗ​ങ്ങ​ളാ​യ നി​മ്മി ജ​യ​ൻ, വി.​എം. വി​ൻ​സ​ന്‍റ് , സ​ഹ​ക​ര​ണ ബാ​ങ്ക് അം​ഗ​ങ്ങ​ളാ​യ ഓ​മ​ന ശ്രീ​ധ​ര​ൻ, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.