സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു
1568950
Friday, June 20, 2025 11:41 PM IST
മൂലമറ്റം: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ തുന്പിച്ചിക്കു സമീപമായിരുന്നു അപകടം. തൊടുപുഴയിൽനിന്ന് കട്ടപ്പനയ്ക്കു പോയ സ്വകാര്യ ബസും തൊടുപുഴ ഭാഗത്തേക്കുപോയ കാറുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങൾക്കും തകരാർ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കുളമാവ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.