നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് ആ​ക്രി ച​ല​ഞ്ചു​മാ​യി നെ​ടു​ങ്ക​ണ്ടം രാ​ജീ​വ് ഗാ​ന്ധി കാ​രു​ണ്യ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി. സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ 13 വ​ര്‍​ഷ​മാ​യി ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ ആ​ശു​പ​ത്രി​യി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി​വ​രു​ന്നു​ണ്ട്. നാ​ട്ടി​ലെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത് സാ​ധ്യ​മാ​കു​ന്ന​ത്.

എ​ന്നാ​ല്‍, മു​മ്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ള്‍ രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും എ​ണ്ണം വ​ര്‍​ദ്ധി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടാ​തെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു. ഇ​തു​മൂ​ലം ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ചെ​ല​വ് വ​ര്‍​ദ്ധി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ലെ​ത്തി ആ​ക്രി ഉ​ള്‍​പ്പ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ സ്വ​രൂ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ചി​ര​ട്ട, ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍, വാ​ഴ​ക്കു​ല, മ​ത്ത​ങ്ങ, ചു​ണ്ട്, തേ​ങ്ങ, പ​ച്ച​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ വീ​ടു​ക​ളി​ലെ​ത്തി ശേ​ഖ​രി​ക്കും. ഈ ​ഉ​ദ്യ​മ​ത്തി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു. സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ച്ചാ​ല്‍ വീ​ടു​ക​ളി​ലെ​ത്തി ഇ​വ ശേ​ഖ​രി​ക്കും. ഫോ​ണ്‍: 9947511996, 9447349930, 9539493248.