ക​ട്ട​പ്പ​ന: തേ​യി​ല കൃ​ഷി​യോ​ടൊ​പ്പം ചെ​റു​കി​ട തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ആ​ടു​വ​ള​ർ​ത്ത​ൽ യൂ​ണി​റ്റു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ വ്യ​വ​സാ​യ വ​കു​പ്പു മ​ന്ത്രി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ട​പ്പ​ന ഹി​ൽ​ടൗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ലാ​ന്‍റേഴ്സ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

മീ​റ്റ് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ തേ​യി​ലകൃ​ഷി​യെ നാ​ളി​തു​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​വ​കു​പ്പി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തു​മൂ​ലം കൃ​ഷി നാ​ശ​ത്തി​നു പോ​ലും ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യം ല​ഭി​ച്ചി​രു​ന്നി​ല്ല. തേ​യി​ല കൃ​ഷി വ്യ​വ​സാ​യ വ​കു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ പു​തു​താ​യി ആ​രം​ഭി​ച്ച സം​രം​ഭ​ക പ​ദ്ധ​തി​യി​ൽ ഗ്രീ​ൻ ടീ ​നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ പ്ലാ​ന്‍റേഴ്സ് മീ​റ്റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.