രാ​ജാ​ക്കാ​ട്: എ​ന്‍​ആ​ര്‍ സി​റ്റി എ​സ്എ​ന്‍​വി ഹ‍​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​നാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജാ​ക്കാ​ട് ടൗ​ണി​ല്‍​നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ എ​ന്‍​ആ​ര്‍ സി​റ്റി സ്കൂ​ളി​ലേ​ക്ക് ഒ​ളി​മ്പി​ക് റ​ണ്‍ ന​ട​ത്തി. ടൗ​ണി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷാ ര​തീ​ഷ് സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് കാ​യി​ക​താ​ര​ങ്ങ​ളു​ടെ വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള ഡി​സ്പ്ലേ അ​വ​ത​ര​ണ​വും ന​ട​ത്തി.

രാ​ജാ​ക്കാ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു ദീ​പ​ശി​ഖ സ്കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ മെ​ഡ​ല്‍ നേ​ടി​യ കാ​യി​ക​താ​രം ഗൗ​തം കൃ​ഷ്ണ ഷി​ബു​വി​ന് കൈ​മാ​റി. രാ​ജാ​ക്കാ​ട് എ​സ്ഐ ബി​നോ​യി എം. ​പോ​ള്‍ ഒ​ളി​മ്പി​ക് റ​ണ്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ച​ട​ങ്ങി​ല്‍ സ്കൂ​ൾ മാ​നേ​ജ​ർ കെ.​പി. ജെ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. ശ്രീ​നി, കാ​യി​കാ​ധ്യാ​പ​ക​ൻ എ. ​സു​നി​ൽ​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ര​തീ​ഷ് കു​മാ​ർ, ബാ​ധു​രി മ​നോ​ജ്, അ​മൃ​തേ​ഷ്, ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.