വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം നടത്തി
1570451
Thursday, June 26, 2025 7:46 AM IST
കരിമണ്ണൂർ: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. ഡിസിഎൽ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിച്ചു.
ക്ലാസ് ലൈബ്രറി ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആൻസി സിറിയക് നിർവഹിച്ചു. കരിമണ്ണൂർ എസ്ഐ ജോഷി മാത്യു ലഹരിവിരുദ്ധ സന്ദേശം നൽകി.
ഹെഡ്മാസ്റ്റർ സജി മാത്യു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിഎൽ പ്രവിശ്യ കോ-ഓർഡിനേറ്റർ റോയി ജെ. കല്ലറങ്ങാട്ട്, അസി. മാനേജർ ഫാ. ജോർജ് മാതേക്കൽ, പിടിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍, സ്റ്റാഫ് സെക്രട്ടറി ജീസ് എം.അലക്സ്, കെ.എ. ബിന്ദു, സിസ്റ്റർ റോസ്മിൻ, രമ്യ ജോർജ്, ബെറ്റി സെബാസ്റ്റ്യൻ, രസികപ്രിയ ജി.നാഥൻ, അൽഫോൻസ എന്നിവർ പ്രസംഗിച്ചു.