റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് പാലം അപകടത്തിൽ
1570603
Thursday, June 26, 2025 11:33 PM IST
ചെറുതോണി: പാലത്തിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിടിഞ്ഞ് പാലം അപകടത്തിലായി. ചെറുതോണി - വഞ്ചിക്കവല സ്വധറിന് സമീപത്തുനിന്നും പൈനാവ് - താന്നിക്കണ്ടം - അശോകകവല പാതയിലേക്കുള്ള റോഡിലാണ് പാലം അപകടത്തിലായിരിക്കുന്നത്.
കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ മഴയിൽ പാലത്തിനോട് ചേർന്നുള്ള സംരക്ഷണഭിത്തി തകർന്നുവീണു. പാലത്തിന്റെ അടിയിലെ കരിങ്കൽകെട്ട് വർഷങ്ങൾക്ക് മുമ്പേ ഇടിഞ്ഞിരുന്നതാണ്. ഇതു വഴി സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹങ്ങൾ കടന്നുപോകുന്നുണ്ട്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.