നെ​ടും​ക​ണ്ടം: പൊ​ട്ടി​വീ​ണു കി​ട​ന്ന സ്റ്റേ ​ക​മ്പി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. നെ​ടു​ങ്ക​ണ്ടം താ​ന്നി​മൂ​ട് വ​ട​ക്കേ​കു​ന്നേ​ൽ ഡോ​ണി മാ​ത്യു (27) വി​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. കാ​ലു​ക​ൾ​ക്കും കൈ​ക​ൾ​ക്കും വ​യ​റി​നും പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ക​ല്ലാ​ർ - ട​ണ​ൽ റോ​ഡി​ലാ​ണ്

അ​പ​ക​ടം ന​ട​ന്ന​ത്. സ​ഹാ​യി​ക​ൾ​ക്കൊ​പ്പം പു​ല്ലു ചെ​ത്തു​ന്ന​തി​നി​ടെ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള 33കെ​വി വൈ​ദ്യു​തി പോ​സ്റ്റി​ൽ​നി​ന്നു റോ​ഡി​ലേ​ക്ക് കി​ട​ന്നി​രു​ന്ന സ്റ്റേ ​ക​മ്പി​യി​ൽ അ​റി​യാ​തെ ത​ട്ടു​ക​യാ​യി​രു​ന്നു. വൈ​ദ്യു​താ​ഘാ​തം ഏ​റ്റ ടോ​ണി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

ഒ​പ്പ​മു​ള്ള​വ​രും സ​മീ​പ​വാ​സി​യും ചേ​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​നും കൈ​കാ​ലു​ക​ൾ​ക്കും പൊ​ള്ള​ലേ​റ്റ ടോ​ണി​യു​ടെ കാ​ലി​ല്‍ ധ​രി​ച്ചി​രു​ന്ന ഷൂ​സ​ട​ക്കം ക​ത്തി​പ്പോ​വു​ക​യും ചെ​യ്തു. അ​ദ്ഭു​ത​ക​ര​മാ​യി​ട്ടാ​ണ് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. രാ​മ​ക്ക​ൽ​മേ​ട്ടി​ലെ കാ​റ്റാ​ടി​ക​ളി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ക​ല്ലാ​ർ സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഈ ​ലൈ​നി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഇ​ത്ത​ര​ത്തി​ൽ സ്റ്റേ ​ക​മ്പി​ക​ൾ പൊ​ട്ടി​യ നി​ല​യി​ലാ​ണ്.

ഇ​ന്ന​ലെ അ​പ​ക​ടം ഉ​ണ്ടാ​യ സ്ഥ​ല​ത്തെ സ്റ്റേ ​ക​മ്പി നാ​ലു വ​ർ​ഷ​മാ​യി പൊ​ട്ടി​ക്കി​ട​ക്കു​ക്കു​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കെ​എ​സ്ഇ​ബി​യു​ടെ വ​ലി​യ അ​നാ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ത്തി സ്റ്റേ ​ക​മ്പി​ക​ൾ ന​ന്നാ​ക്കു​ക​യും ചെ​യ്തു.