കാ​ളി​യാ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ക​ണ്ട​ക്ട​റെ ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വെ​ഞ്ഞാ​റ​മൂ​ട് ജ്യോ​തി​സ് നി​വാ​സി​ൽ അ​രു​ണ്‍ വൈ​ശാ​ഖി (37) നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ തി​രു​വ​ന്ത​പു​രം- ക​ട്ട​പ്പ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലാ​ണ് സം​ഭ​വം. അ​ടൂ​രി​ൽ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി ബ​സി​ൽ ക​യ​റി​യ​ത്. ബ​സ് കാ​ളി​യാ​റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യോ​ട് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. പെ​ണ്‍​കു​ട്ടി പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​വ​രം കാ​ളി​യാ​ർ സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​സ​മ​യം ബ​സ് കാ​ളി​യാ​ർ പി​ന്നി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് ക​ഞ്ഞി​ക്കു​ഴി സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ഞ്ഞി​ക്കു​ഴി​യി​ൽ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ കാ​ളി​യാ​ർ പോ​ലീ​സി​നു കൈ​മാ​റി. ക​ട്ട​പ്പ​ന കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​ണ് അ​രു​ണ്‍ വൈ​ശാ​ഖ്. സി​ഐ ബി​ജു ജോ​ണ്‍ ലു​ക്കോ​സ്, എ​സ്ഐ സ​ജി പി. ​ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.