ഓടുന്നതിനിടെ ബസിന്റെ ടയർ ഊരിത്തെറിച്ചു
1570453
Thursday, June 26, 2025 7:46 AM IST
മൂന്നാർ: ഓടുന്നതിനിടെ ബസിന്റെ ടയർ ഊരിത്തെറിച്ചു. വൻ അത്യാഹിതം ഒഴിവായി. മൂന്നാറിൽനിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. ടയറിന്റെ റബർ ഭാഗങ്ങൾ താഴ്ചയിലേക്ക് പതിച്ചു.
മുപ്പതിലധികം യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ പഴയ മൂന്നാറിലെ ഹെഡ് വർക്സ് ഡാമിനു സമീപത്തുള്ള വലിയ വളവിനു സമീപത്തുവച്ചായിരുന്നു സംഭവം. യാത്രക്കാരെ ഇറക്കി മറ്റു വാഹനങ്ങളിൽ കയറ്റി വിട്ടു.