പീ​രു​മേ​ട്: തോ​ട്ടാ​പ്പു​ര സ്വ​ദേ​ശി സീ​ത​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പീ​രു​മേ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പീ​രു​മേ​ട് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​ര​ണകാ​ര​ണം ഇ​നി​യും ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​നംവ​കു​പ്പും പോ​ലീ​സും ര​ണ്ടു ത​ട്ടി​ൽ നി​ൽ​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. പ്ര​ശ്ന​ത്തി​ൽ സി​പി​എം ക​പ​ടരാ​ഷ്‌ട്രീ​യം ക​ളി​ക്കു​ക​യാ​ണ്.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് സീ​ത മ​ര​ണപ്പെ​ട്ട​തെ​ങ്കി​ൽ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി​ ഉ​റ​പ്പുവ​രു​ത്ത​ണം.

ആ​വ​ശ്യ​മെ​ങ്കി​ൽ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​രം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കാ​ര​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​ ഷാ​ഹു​ൽ ഹ​മീ​ദ്, ശാ​ന്തി ര​മേ​ശ്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​പി. റ​ഹിം, ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, നി​ക്സ​ൺ ജോ​ർ​ജ്, പി.കെ. രാ​ജ​ൻ, മ​നോ​ജ് രാ​ജ​ൻ, ഹൈ​ദ്രോ​സ് മീ​രാ​ൻ, പി.​ടി.​വ​ർ​ഗീ​സ്, കെ.​എ.​ സി​ദ്ദിഖ്, ത​മ്പി വ​ര​യ​ന്നൂ​ർ, മ​ജോ കാ​രി​മു​ട്ടം, ശാ​രി ബി​നു ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.