ചെ​റു​തോ​ണി: കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു രാ​വി​ലെ പത്തിന് ​വാ​ഴ​ത്തോ​പ്പ് പാ​പ്പ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ക​ൺ​വ​ൻ​ഷ​ൻ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​ക്കു​ന്നേ​ൽ, നേ​താ​ക്ക​ളാ​യ അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, റെ​ജി കു​ന്നം​കോ​ട്ട്, അ​ഡ്വ. മ​നോ​ജ് എം.​തോ​മ​സ്, ജോ​സ് കു​ഴി​ക​ണ്ട​ത്തി​ൽ, ടി.​പി. മ​ൽ​ക്ക, ജോ​മോ​ൻ പൊ​ടി​പാ​റ, കെ.​എ​ൻ. ​മു​ര​ളി, ടോ​മി കു​ന്നേ​ൽ, അ​ഡ്വ. ജോ​ണി പു​ളി​ക്ക​ൽ, റെ​ജി മു​ക്കാ​ട്ട്, ഷി​ജോ ത​ട​ത്തി​ൽ, ജയിം​സ് മാ​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ക​ൺ​വ​ൻ​ഷ​നി​ൽ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ജി​ല്ല​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നും ക​ൺ​വൻ​ഷ​ൻ വേ​ദി​യാ​കും. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഉ​ന്ന​തവി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ​യും മി​ക​ച്ച ക​ർ​ഷ​ക​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.