തൊ​ടു​പു​ഴ: ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ എ​സ്.​കെ.​ സു​നി​റു​ൾ (26), എ​സ്.​കെ.​ രാ​ഹു​ൽ (27) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി​യു​ടെ എ​ൻ​ഡി​പി​എ​സ് സ്ക്വാ​ഡും പോ​ലീ​സും ചേ​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പി​ടികൂ​ടി​യ​ത്. ഇ​വ​രി​ൽനി​ന്നും 1.2 കി​ലോ ഉ​ണ​ക്കക്ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ന​ഗ​ര​ത്തി​ലെ മാ​ർ​ത്തോ​മാ പ​ള്ളി​ക്കു സ​മീ​പം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ടി​നു സ​മീ​പ​ത്തുനി​ന്നാ​ണ് ര​ഹ​സ്യവി​വ​ര​ത്തെത്തു​ട​ർ​ന്ന് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും തൊ​ടു​പു​ഴ മേ​ഖ​ല​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ങ്കി​ലും ഒ​രു കോ​ണ്‍​ട്രാ​ക്ട​റു​ടെ​യും കീ​ഴി​ൽ സ്ഥി​ര​മാ​യി നി​ൽ​ക്കാ​റി​ല്ല. എ​സ്ഐ​മാ​രാ​യ അ​നീ​ഷ് കെ.​ ജോ​ണ്‍, സി.​വി.​ ശ്രീ​ജി​ത്ത്, എ​എ​സ്ഐ വി​ജ​യാ​ന​ന്ദ് സോ​മ​ൻ, സി​പി​ഒ​മാ​രാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, ഡാ​ലു പി. ​ജോ​ണ്‍, സു​ധീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.