കോ​ടി​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രിവി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്. വി​ദ്യാ​ല​ക്ഷ്മി, എ​സ്.​ കൃ​ഷ്ണ​നു​ണ്ണി, പി.​എ​സ്. പ്രി​യ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ടെ​സി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ജെ.​ മൈ​ക്കി​ൾ എന്നിവർ പ്രസംഗിച്ചു. കാ​ന്പ​സ് ബീ​റ്റ്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​സം​ഗമ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

അ​റ​ക്കു​ളം: ല​ഹ​രിവി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് അ​ക്കാ​ദ​മി​യി​ൽ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ യാ​ത്ര​യും കൂ​ട്ട​യോ​ട്ട​വും സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞാ​ർ എ​സ്ഐ ന​ജീ​ബ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് പു​തു​ശേ​രി സി​എം​ഐ ല​ഹ​രിവി​രു​ദ്ധദി​ന സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ്, ബ​ർ​സാ​ർ ഫാ. ​ബോ​ബി​ൻ ജോ​സ്, ന​ർ​ക്കോ​ട്ടി​ക് സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​പു എം.​ വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.