പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ പ്രതി 24 വർഷത്തിനു ശേഷം പിടിയിൽ
1571734
Monday, June 30, 2025 11:59 PM IST
വണ്ടിപ്പെരിയാർ: പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വണ്ടിപ്പെരിയാർ മേലേ ഗൂഡല്ലൂർ സ്വദേശി ബിലാൽ മൊയ്തീനെ(45) യാണ് വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണനും സംഘവും തമിഴ്നാട്ടിലെ പുതുപ്പെട്ടിയിൽനിന്ന് പിടികൂടിയത്. 2001ൽ ബിലാൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബഹളംവയ്ക്കുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്തു.
പിന്നീട് ജാമ്യത്തലിറങ്ങിയ ഇയാൾ തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു. വാറന്റായതിനെത്തുടർന്ന് പലതവണ പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനയില്ല. എസ്ഐ ടി.എസ്. ജയ കൃഷണന്റെ നേതൃത്വത്തിൽ പിന്നീട് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.