റോഡ് ടൂറിസം വികസനത്തിന് ബൃഹത് പദ്ധതി: മന്ത്രി റോഷി
1571726
Monday, June 30, 2025 11:59 PM IST
ഇടുക്കി: ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും റോഡുകളുടെ നിർമാണത്തിനും ടൂറിസം വികസനത്തിനും മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള കോണ്ഗ്രസ്-എം ഇടുക്കി നിയോജക മണ്ഡലം സമ്മേളനം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയോര ഹൈവേ പൂർത്തിയാകുന്നതിലൂടെ ആധുനിക നിലവാരത്തിലുള്ള സുഗമമായ പാത സജ്ജമാകും. കാർഷിക മേഖലയുടെ നിലനിൽപ്പിനൊപ്പം ടൂറിസം രംഗത്തും മികച്ച മുന്നേറ്റം കുറിക്കുന്ന വിവിധ ടൂറിസം പദ്ധതികൾ അന്തിമഘട്ടത്തിലാണ്.
ജില്ലയുടെ നിർമാണനിരോധനം പരിഹരിക്കുന്നതിനായി നിയമഭേദഗതിക്കൊപ്പം ചട്ടരൂപീകരണവുംകൂടി നടപ്പാക്കി മലയോര ജനത നേരിടുന്ന നിർമാണനിരോധനം മറികടക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല അധ്യക്ഷത വഹിച്ചു. യോഗത്തിൽ നേതാക്കളായ അഡ്വ. അലക്സ് കോഴിമല, പ്രഫ.കെ.ഐ. ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ, റെജി കുന്നംകോട്ട്, അഡ്വ. മനോജ് എം. തോമസ്, സിബിച്ചൻ തോമസ്, സിജി ചാക്കോ, ഫ്രാൻസിസ് കരിന്പാനിയിൽ ,സി.കെ. രാജു, ജോയി കുഴിപ്പള്ളിൽ, മിനി ജേക്കബ്, പ്രിന്റോ ചെറിയാൻ, ഷിജോ തടത്തിൽ, ജയിംസ് മ്ലാക്കുഴി, ടി.പി. മൽക്ക, കെ.എൻ. മുരളി, ടോമി കുന്നേൽ, ജോമോൻ പൊടിപാറ,ജോർജ് അന്പഴം തുടങ്ങിയവർ പ്രസംഗിച്ചു.