വിത്തൂട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു
1571736
Monday, June 30, 2025 11:59 PM IST
ഇടുക്കി: മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ പദ്ധതിയുടെ ഭാഗമായി ഇടുക്കി വന്യജീവി സങ്കേതത്തിൽ നടപ്പാക്കുന്ന വിത്തൂട്ട് പദ്ധതിയുടെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ.ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ ഷീബ സത്യനാഥ്, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി.ജയചന്ദ്രൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബി.പ്രസാദ് കുമാർ, ഇഡിസി ചെയർമാൻമാർ, ഉൗര് മൂപ്പന്മാർ എന്നിവർ പങ്കെടുത്തു.