ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായ സൈനികന് ആദരവൊരുക്കി ഗ്രാമസഭ
1571444
Sunday, June 29, 2025 11:49 PM IST
അടിമാലി: പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരേ ഇന്ത്യ നടത്തിയ നീക്കമായ ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായ സൈനികന് ആദരവൊരുക്കി ഗ്രാമസഭ. അടിമാലി സ്വദേശിയും സൈനികനുമായ അഭിരാം സോമനാണ് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ഗ്രാമസഭ ആദരവ് നൽകിയത്. കാശ്മീരിലെ റെജോറിയിലാണ് നിലവില്‍ അഭിരാം സോമന് സേവനം അനുഷ്ഠിക്കുന്നത്. എട്ടു വര്‍ഷം മുമ്പാണ് അഭിരാം ഇന്ത്യന്‍ സേനയുടെ ഭാഗമായത്.
അടിമാലി പൊളിഞ്ഞപാലം തെക്കേമുറിയില്‍ സോമന് - ഓമന ദമ്പതികളുടെ മകനാണ് അഭിരാം. യുദ്ധമുഖത്തെ അനുഭവങ്ങള്‍ അഭിരാം നാട്ടുകാരുമായി പങ്കുവച്ചു. ഗ്രാമപഞ്ചായത്തംഗം കെ.കെ. രാജു അധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാത്യു ഫിലിപ്പ്, സി.ഡി. അഗസ്റ്റിന്, മിനി ബിജു, തങ്കമ്മ ജയന്, എം.ജെ. ഷേര്‍ളി, രാജേഷ്, നിസ തുടങ്ങിയവര്‍ പ്രസംഗിച്ചു.