കൊന്നത്തടി-ബീനാമോൾ റോഡ് അപകടാവസ്ഥയിൽ
1571448
Sunday, June 29, 2025 11:49 PM IST
അടിമാലി: മഴയെത്തുടർന്ന് കൊന്നത്തടി - പണിക്കൻകുടി ബീനാമോൾ റോഡിൽ കൊന്നത്തടി പഞ്ചായത്ത് യുപി സ്കൂളിനു സമീപം റോഡിൽ വിള്ളൽ വീണു. കഴിഞ്ഞ വർഷവും മഴയെത്തുടർന്ന് റോഡിൽ ഇത്തരത്തിൽ വിള്ളൽ വീണിരുന്നു. റോഡിനോട് ചേർന്നൊഴുകുന്ന മരക്കാനം - കൊന്നത്തടി തോട് നിറഞ്ഞൊഴുകുന്ന സമയത്താണ് റോഡിൽ വിള്ളൽ വീഴുന്നത്.
മുൻപും പ്രദേശവാസികൾ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. സ്കൂളിനു സമീപമാണ് റോഡ് അപകടാവസ്ഥയിലായിരിക്കുന്നത്. തോടിന് സംരക്ഷണഭിത്തി നിർമിച്ച് സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.