ദിവ്യരക്ഷാലയത്തിൽ പിറന്നാൾ മധുരം പങ്കിട്ട് പി.ജെ. ജോസഫ്
1571435
Sunday, June 29, 2025 11:49 PM IST
തൊടുപുഴ: ശതാഭിഷിക്തനായ പി.ജെ. ജോസഫ് എംഎൽഎ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിലെ അന്തേവാസികൾക്കൊപ്പം ജന്മദിനത്തിന്റെ മധുരം പങ്കിട്ടു. യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഒരുക്കിയ ജന്മദിനാഘോഷത്തിലാണ് മുന്നൂറോളം അന്തേവാസികൾക്കൊപ്പം പി.ജെ. ജോസഫ് സമയം ചെലവഴിച്ചത്. അന്തേവാസികൾക്ക് അദ്ദേഹം ഭക്ഷണം വിളന്പിനൽകി. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു.
തോമസ് ഉണ്ണിയാടൻ, അപു ജോണ് ജോസഫ്, തോമസ് പെരുമന, എം. മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൻ, ബ്ലെയിസ് ജി. വാഴയിൽ, ജോയി കൊച്ചുകരോട്ട്, എം.ജെ. കുര്യൻ, ജെയിസ് ജോണ്, ക്ലമന്റ് ഇമ്മാനുവൽ, ജോബി പൊന്നാട്ട്, ബിനോയി മുണ്ടയ്ക്കാമറ്റം, ഷിബിൻ വർഗീസ്, ഷൈൻ വടക്കേക്കര, വർഗീസ് സഖറിയ, കെ.വി. ജോസ്, സലിം പടിഞ്ഞാറെക്കര എന്നിവർ പ്രസംഗിച്ചു.
ഫാ. ജോസഫ് നന്പേരിയുടെ കാർമികത്വത്തിൽ നടന്ന ദിവ്യ ബലിക്കുശേഷം ചേർന്ന സമ്മേളനത്തിൽ ദിവ്യരക്ഷാലയം ഡയറക്ടർ ടോമി ഓടയ്ക്കലിനൊപ്പം പി.ജെ. ജോസഫ് ജന്മദിന കേക്ക് മുറിച്ചു. അന്തേവാസികൾ തയാറാക്കിയ മെമന്റോയും അദ്ദേഹത്തിനു നൽകി ആദരിച്ചു.
പി.ജെ. ജോസഫിനെ
ആദരിച്ചു
തൊടുപുഴ: കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയെ അദ്ദേഹത്തിന്റെ ജന്മദിനനാളിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഇൻ-ചാർജ് എം.ജെ. കുര്യൻ പൊന്നാട അണിയിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. തോമസ് പെരുമന, നോബിൾ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ബ്ലെയിസ് ജി. വാഴയിൽ, ജോയി കൊച്ചുകരോട്ട് എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: കേരള കോണ്ഗ്രസ് ചെയർമാനും കർഷക നേതാവുമായ പി.ജെ. ജോസഫ് എംഎൽഎയെ ജന്മദിനത്തിൽ കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജയിംസ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.
പാർട്ടി സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ് എംപി, തോമസ് ഉണ്ണിയാടൻ, സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ്, എം.മോനിച്ചൻ, ബ്ലെയിസ് ജി. വാഴയിൽ, ജോയി തെക്കേടത്ത്, സി.ടി. തോമസ്, ബേബിച്ചൻ കൊച്ചുകരൂർ, ടോമി കാവാലം, ബിനു ജോണ്, സണ്ണി തെങ്ങുംപള്ളി, വിനോദ് ജോണ്, സോജൻ ജോർജ്, ജോണി പുളിന്തടം എന്നിവർ പങ്കെടുത്തു.