കല്ലാർ ഗവ. എച്ച്എസ് സപ്തതി നിറവിൽ
1571731
Monday, June 30, 2025 11:59 PM IST
നെടുങ്കണ്ടം: കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സപ്തതി നിറവിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷത്തിന് 17നു തുടക്കമാകും. പട്ടംകോളനി രൂപീകരണത്തിന് ശേഷം 1956 ജൂലൈ 17നു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച പട്ടംകോളനിയിലെ ആദ്യത്തെ വിദ്യാഭാസ സ്ഥാപനം പിന്നീട് ഹൈസ്കൂളായും ഹയർ സെക്കൻഡറിയായും ഉയർത്തുകയായിരുന്നു.
സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. ജില്ലാ പഞ്ചായത്തംഗം ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രമേശ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാന്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ്, വിജയൻ പിള്ള, സിറാജ് കല്ലാർ, റസാഖ് മൗലവി, ഷിജിമോൻ ഐപ്പ്, കെ.എം. ഷാജി, ശ്യാം സുന്ദരപ്രസാദ്, ജോമോൻ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു. രമേശ് കൃഷ്ണൻ ചെയർമാനായും വിജയൻ പിള്ള വർക്കിംഗ് ചെയർമാനായും കെ.വി. ഹെല്ലോക്ക് ജനറൽ കണ്‍വീനറായും 251 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.