ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു
1571735
Monday, June 30, 2025 11:59 PM IST
നെടുങ്കണ്ടം: മഞ്ഞപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. വീട്ടിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി എട്ടോടെയാണ് അപകടം. നെടുങ്കണ്ടത്തുനിന്ന് എറണാകുളത്തേക്ക് മാങ്ങയുമായി പോയ ലോറിയാണ് മഞ്ഞപ്പാറയ്ക്ക് സമീപത്തെ കൊടുംവളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവറായ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. മഞ്ഞപ്പാറ പള്ളത്ത് സിനുവിന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. അപകടത്തിൽ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.