കാടുകയറാതെ ചക്കക്കൊമ്പന്, ഭീതിയോടെ ജനം
1572347
Thursday, July 3, 2025 12:05 AM IST
ചിന്നക്കനാൽ: നാളുകളായി നാട്ടില്‍ നാശം വിതച്ച് ചക്കക്കൊമ്പന് ജനവാസ മേഖലയില്‍ തുടരുന്നു. ചിന്നക്കനാൽ വിലക്ക് ഭാഗത്താണ് ഇന്നലെ പുലർച്ചെ ചക്കക്കൊമ്പൻ എത്തിയത്.ചിന്നക്കനാൽ ധന്യ ബേക്കറിക്കു സമീപം നിലയുറപ്പിച്ച ചക്കക്കൊമ്പൻ ഒന്നര മണിക്കൂറിനു ശേഷമാണ് ഇവിടെനിന്നു മടങ്ങിയത്.
ബേക്കറിക്ക് മുന്നിലെ സിസിടിവിയിലാണ് ചക്കക്കൊമ്പന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.കഴിഞ്ഞ ദിവസങ്ങളിൽ ചക്കക്കൊമ്പൻ 301 കോളനിയിൽ വീടിനു നേരേ ആക്രമണം നടത്തിയിരുന്നു. ചിന്നക്കനാല്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലായി വ്യാപകമായി കൃഷിനശിപ്പിക്കുകയും നിരവധി കെട്ടിടങ്ങൾക്ക് നാശം വരുത്തുകയും ചെയ്തിട്ടുണ്ട്.
.ആക്രമണകാരിയായ ചക്കക്കൊമ്പന് ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയണമെന്ന ആവശ്യം ശക്തമായിരി ക്കുകയാണ്.