ഗ്യാപ് റോഡിൽ കൂറ്റൻ പാറ അടർന്നുവീണു
1572341
Thursday, July 3, 2025 12:05 AM IST
രാജാക്കാട്: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും പാറ അടർന്നു വീണു.ഇന്നലെ പുലർച്ചെയാണ് വലിയ പാറ റോഡിലേക്കു വീണത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല.പാറ വീണ ഭാഗത്ത് ടാറിംഗിന് കേടുപാടുകളുണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെ പത്തരയോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറക്കഷണം റോഡിൽനിന്ന് മാറ്റി. ഈ മഴക്കാലം തുടങ്ങിയശേഷം ഇത് നാലാം തവണയാണ് ഗ്യാപ് റോഡിലേക്ക് പാറ അടർന്നുവീഴുന്നത്.