തിന്മയുടെ അടിമത്തം വിജയം ഇല്ലാതാക്കും: മാർ മഠത്തിക്കണ്ടത്തിൽ
1572008
Tuesday, July 1, 2025 11:42 PM IST
തൊടുപുഴ: തെറ്റായ ബന്ധങ്ങളും തിന്മയോടുള്ള അടിമത്തവും വിജയം ഇല്ലാതാക്കുമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ന്യൂമാൻ കോളജിൽ അക്കാദമിക വർഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നല്ല ബന്ധങ്ങൾ വളർത്തിയെടുത്താൽ വിജയത്തിന് കരുത്തായി മാറും. കുടുംബത്തോടും അധ്യാപകരോടും കൂട്ടുകാരോടും സമൂഹത്തിൽ ഉന്നതതലങ്ങളിൽ പ്രവർത്തിക്കുന്നവരോടുമുള്ള അടുപ്പം നമുക്ക് പ്രചോദനവും ഉയരങ്ങളിലേക്ക് കുതിക്കാനും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
യുജി പ്രോഗ്രാമിന്റെ ഉദ്ഘാടനം എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ് നിർവഹിച്ചു. പുതിയ ആശയങ്ങളും കണ്ടെത്തലുകളുംവഴി നാടിന്റെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകുന്നവരായി വിദ്യാർഥികൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. വായനയും ഗവേഷണവും ഇതിന് പുത്തൻ ഊർജം പകരുമെന്നും സാബു തോമസ് ചൂണ്ടിക്കാട്ടി.
കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സാജു ഏബ്രഹാം, പ്രഫ. ബിജു പീറ്റർ, പിടിഎ വൈസ് പ്രസിഡന്റ് ജോയി കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.
ബർസാർ ഫാ. ബെൻസണ്‍ ആന്റണി സ്വാഗതവും കണ്‍വീനർ സേവ്യർ കുര്യൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വിവിധ മേഖലകളിൽ വിജയിച്ചവരെയും പ്രതിഭ തെളിയിച്ചവരെയും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും ഡോ. സാബു തോമസും ആദരിച്ചു.