കെസിവൈഎം പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
1572340
Thursday, July 3, 2025 12:05 AM IST
തൊടുപുഴ: കോതമംഗലം രൂപത കെസിവൈഎമ്മിന്റെ 2025-26 പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ നടന്നു. രൂപത പ്രസിഡന്റ് സാവിയോ തോട്ടുപുറം അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിൻസന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ ജേക്സ് ബിജോയ് മുഖ്യാതിഥിയായിരുന്നു.
കെസിവൈെം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, അസി. ഡയറക്ടർ ഫാ.ആന്റണി വിളയപ്പിള്ളിൽ, അനിമേറ്റർ സിസ്റ്റർ റെറ്റി എഫ്സിസി, രൂപത ജനറൽ സെക്രട്ടറി അനു മേക്കുഴിക്കാട്ട്, ഫൊറോന ഡയറക്ടർ ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, യൂണിറ്റ് ഡയറക്ടർ ഫാ. ജോസ് അറയ്ക്കൽ, ഫൊറോന പ്രസിഡന്റ് അൽഫോൻസ് തങ്കച്ചൻ, യൂണിറ്റ് പ്രസിഡന്റ് അലൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറോളം യുവജനങ്ങൾ പങ്കെടുത്തു.