പീ​രു​മേ​ട്: ആം​ബു​ല​ൻ​സ് റോ​ഡി​ൽനി​ന്നു താ​ഴ്ച​യി​ലേ​ക്ക് തെ​ന്നി​മാ​റി അ​പ​ക​ടം. രോ​ഗി​യും ബ​ന്ധു​ക്ക​ളും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽനി​ന്നു ത​മി​ഴ്നാ​ട്ടി​ലെ പൂ​ശാ​ലം​പെ​ട്ടി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി പോ​കു​ന്ന​തി​നി​ടെ റോ​ഡി​ൽനി​ന്നും താ​ഴ്ച​യി​ലേ​ക്ക് തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കു​ട്ടി​ക്കാ​ന​ത്തി​നു സ​മീ​പം വ​ള​ഞ്ഞ​ങ്ങാ​ന​ത്താ​യി​രു​ന്നു അ​പ​ക​ടം.

പാ​ലാ സ്വ​ദേ​ശി​യാ​യ ജോ​ബി​ൻ​സ​ൺ ജോ​യി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ജോ​ബി​ൻ​സ​നൊ​പ്പം ബ​ന്ധു​ക്ക​ളും ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം താ​ഴ്ച​യി​ലേ​ക്ക് കു​ത്തിനി​ന്ന​തോ​ടെ രോ​ഗി​യും ബ​ന്ധു​ക്ക​ളും പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കാ​തെ ആം​ബു​ല​ൻ​സി​ൽ കു​ടു​ങ്ങി. പി​ന്നീ​ട് അ​ര മ​ണി​ക്കൂ​റി​നുശേ​ഷം പീ​രു​മേ​ട്ടി​ൽനി​ന്നു ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സി​ലെ എ​സ്ടിഒ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, സു​നി​ൽ​കു​മാ​ർ, എം.​സി. സ​തീ​ഷ്, വി​പി​ൻ സെ​ബാ​സ്റ്റ്യ​ൻ, വി​വേ​ക്, എ. അ​ൻ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാപ്ര​വ​ർ​ത്ത​നം.