കരിദിനം ആചരിച്ചു
1572973
Friday, July 4, 2025 11:41 PM IST
നെടുങ്കണ്ടം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും പരിഷ്കരിക്കേണ്ട കാലാവധി കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ടുപോയി അഞ്ചുവര്‍ഷം കൂടുമ്പോൾ ശമ്പളപരിഷ്കരണം എന്ന കീഴ്വഴക്കം അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അസോസിയേഷന് ആരോപിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായാണ് നെടുങ്കണ്ടം സബ് ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
യോഗത്തില്‍ അസോസിയേഷന് നിയോജക മണ്ഡലം പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറാര്‍ വി.എ. ജോസഫ്, കെ.എ. രാജന്, എബ്രഹാം മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.