വെള്ളത്തൂവലില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
1572970
Friday, July 4, 2025 11:41 PM IST
അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഗ്രാമപഞ്ചായത്തോഫീസിനു മുമ്പില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. മുതുവാന്‍കുടിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അഴിമതിയാരോപണം ഉന്നയിച്ചു. മാലിന്യം തരംതിരിച്ച് വിറ്റതിലടക്കം ക്രമക്കേട് നടന്നുവെന്നാണ് കോൺഗ്രസ് ആരോപണം. കോണ്‍ഗ്രസ് വെള്ളത്തൂവല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു.