വിദ്യാരംഗം കലാ സാഹിത്യവേദി
1573293
Sunday, July 6, 2025 3:46 AM IST
ചാലാശേരി: വിദ്യാജ്യോതി യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വിദ്യാരംഗം കലാസാഹിത്യവേദി ജില്ല ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ വിവീഷ് വി. റോൾഡന്റ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.നിക്കോളാസ് മൂലശേരിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അനു.ടി.ചുമ്മാർ, പിടിഎ പ്രതിനിധി നോബി ആന്റോ, ഡിന്റ് ആന്റോ, ഷാരോണ്‍ റോബിൻ എന്നിവർ പ്രസംഗിച്ചു.