മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു
1573300
Sunday, July 6, 2025 3:46 AM IST
കരിങ്കുന്നം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള കോണ്ഗ്രസ് കരിങ്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു. കരിങ്കുന്നം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് കോലം കത്തിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഇൻചാർജ് ജോസ് കാവാലം അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ബേബിച്ചൻ കൊച്ചു കരൂർ, മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ തോമസ്, ബേബി പൊടിമറ്റം, ബേബി വരാപ്പുഴ , ട്രീസ കാവാലം, ഷാന്റി പട്ടേരു പറന്പിൽ എന്നിവർ പ്രസംഗിച്ചു.