അടിമാലി താലൂക്കാശുപത്രിയുടെ കെട്ടിടവും അപകടഭീഷണിയിൽ
1573308
Sunday, July 6, 2025 3:46 AM IST
അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടവും അപകട ഭീഷണിയിൽ. നാലുപതിറ്റാണ്ടു പഴക്കമുള്ള കെട്ടിടമാണ് ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലുള്ളത്.
ആശുപത്രിയുടെ ലേബര്‍റൂം, നവജാതശിശുക്കളുടെ പരിശോധനാ മുറി, പ്രസവവാര്‍ഡ്, ഫാര്‍മസി സ്റ്റോര്‍ എന്നിവ പ്രവർത്തിക്കുന്നത് ഈ പഴയ കെട്ടിടത്തിലാണ്. 2019ൽ കെട്ടിടം പ്രവര്‍ത്തനയോഗ്യമല്ലെന്ന് ബന്ധപ്പെട്ടവർ റിപ്പോർട്ടു നൽകിയിട്ടുള്ളതാണ്. കെട്ടിടത്തിന്റെ പകുതി ഭാഗം കാത്ത്ലാബിന്റെ നിര്‍മാണത്തിനായി പൊളിച്ചുനീക്കിയിരുന്നു. ഇതു കെട്ടിടത്തിന് വിള്ളലുകൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഈ ഭാഗമാണ് അപകടഭീഷിണി ഉയർത്തുന്നത്. കെട്ടിടത്തിന് എന്തെങ്കിലും തരത്തില്‍ അപകടം ഉണ്ടായാല്‍പോലും ഇന്‍ഷ്വറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങൾ വരെ നഷ്ടമാകും. നിർമാണം പൂർത്തീകരിച്ച ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം കാത്തുകിടക്കുകയാണ്.