കനത്ത കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു
1573580
Sunday, July 6, 2025 11:46 PM IST
മുട്ടം: കനത്ത കാറ്റിലും മഴയിലും മരംവീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. മുട്ടം തോട്ടുങ്കര കോളനിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മരത്തിന്റെ ശിഖരം വൈദ്യുതി ലൈനിലേക്ക് വീണതോടെ സമീപത്തെ രണ്ടു പോസ്റ്റുകളും റോഡിലേയ്ക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. റോഡിൽ ഈ സമയം ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി ഭാഗികമായി വൈദ്യുതി പുനഃസ്ഥാപിച്ചു. ഇന്ന് രണ്ടു പോസ്റ്റുകളും മാറ്റി വൈദ്യുതി പൂർണമായും പുനഃസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.