മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1573582
Sunday, July 6, 2025 11:46 PM IST
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെയും ജില്ലാ ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റി ലാബിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി. രക്ഷാധികാരി ടി.എൻ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരിജ കുമാരി, ഹോമിയോ ആയുഷ്മാൻ ഭവ ട്രെയിനർ ഡോ. ജെറോം, ഡോ. മാനസി രാജു, ഡോ. രഞ്ജു, അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ജോസ് തോമസ്, അനിൽ പീടികപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.