രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ൺ​സ് ക്ല​ബ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചുന​ൽ​കു​ന്ന 14 -ാമ​ത് സ്വ​പ്ന​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.

സ​ർ​ക്കാ​രി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഒ​രു ഭ​വ​നപ​ദ്ധ​തി​യി​ലും ഉ​ൾ​പ്പെ​ടാ​ത്ത വി​ധ​വ​യും ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ ശം​ഖു​പു​ര​ത്തി​ൽ ര​മ രാ​ജേ​ന്ദ്ര​ന് ചെ​രു​പു​റ​ത്ത് നി​ർ​മി​ച്ചു ന​ൽ​കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം ല​യ​ൺ​സ് ക്ല​ബ് ഡി​സ്ട്രി​ക്‌ട് ഗ​വ​ർ​ണ​ർ രാ​ജ​ൻ എ​ൻ.​ ന​മ്പൂ​തി​രി നി​ർ​വ​ഹി​ച്ചു. ചെ​രു​പു​റ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ൾ വാ​ങ്ങി​യ നാ​ലു സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് 550 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ വീ​ടു നി​ർ​മി​ച്ച​ത്.

ഭ​വ​നാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജാ​ക്കാ​ട് ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​ർ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജാ​ക്കാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ ര​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബർ കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, വാ​ർ​ഡ് മെംബർ വീ​ണ അ​നൂ​പ്, രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി.​ വി​നോ​ദ്കു​മാ​ർ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു, ല​യ​ൺ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​നു സു​കേ​ഷ്, ബേ​സി​ൽ ടി.​ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി പി.​എം. ര​ൺ​ദീ​പ്, ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.