അ​ഞ്ചു​നാ​ടി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ജോ​യ്സ് ജോ​ർ​ജ്
Wednesday, April 17, 2019 10:00 PM IST
ഇ​ടു​ക്കി : അ​ഞ്ചു​നാ​ടി​നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് പി​ടി​ച്ച് ജോ​യ്സ് ജോ​ർ​ജി​ന്‍റെ മു​ന്നേ​റ്റം. മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച ജോ​യ്സ് ജോ​ർ​ജി​ന്‍റെ പ​ര്യ​ട​നം.
ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ൽ ഉ​ജ്ജ്വ​ല വ​ര​വേ​ല്പാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്.​തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും ഗോ​ത്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളും അ​ധി​വ​സി​ക്കു​ന്ന അ​ഞ്ചു​നാ​ട്ടി​ൽ വ​ൻ ജ​നാ​വ​ലി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ എ​ത്തി​യ​ത്. മ​റ​യൂ​രി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന പ​ള​നി - ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന ഹൈ​വേ​യു​ടെ പ്ര​യോ​ജ​ന​വും സാ​ധ്യ​ത​ക​ളും സ്ഥാ​നാ​ർ​ഥി വോ​ട്ട​ർ​മാ​രോ​ട് പ​റ​ഞ്ഞു. ഉ​ച്ച​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യും സം​ഘ​വും അ​ഞ്ചു​നാ​ട്ടി​ലെ​ത്തി​യ​ത്. രാ​വി​ലെ ഏ​ലം കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ബൈ​സ​ണ്‍​വാ​ലി​യി​ലാ​യി​രു​ന്നു പ​ര്യ​ട​നം. ഏ​ഴി​ന് മു​ട്ടു​കാ​ടി​ൽ നി​ന്നാ​യി​രു​ന്നു തു​ട​ക്കം. ഒ​ട്ടേ​റെ തൊ​ഴി​ലാ​ളി​ക​ൾ പു​ല​ർ​ച്ചെ​ത​ന്നെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു. പ​ഴ​വ​ർ​ഗ​ങ്ങ​ളും പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ളും ഒ​ക്കെ​യാ​യാ​ണ് അ​വ​ർ എ​ത്തി​യ​ത്. ആ​ര​തി​യു​ഴി​ഞ്ഞും പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കി​യു​മാ​ണ് സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റ​ത്.


ഇ​ടു​ക്കി : പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തെ​യാ​കെ ഇ​ള​ക്കി മ​റി​ച്ച് ജോ​യ്സ് ജോ​ർ​ജി​ന്‍റെ പൊ​തു പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​നം. അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി ഒ​ന്ന​ര മാ​സം നീ​ണ്ടു​നി​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​യ്ക്ക് എ​ത്തി​യ​ത്. ഇ​നി സ്ഥാ​നാ​ർ​ഥി​യു​ടെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ങ്ങ​ളും വ്യ​ക്തി​ഗ​ത സ​ന്ദ​ർ​ശ​ന​ങ്ങ​ളും ക​ലാ​ശ​ക്കൊ​ട്ടും മാ​ത്രം. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് വ​ൻ ജ​ന​ക്കൂ​ട്ട​മാ​യി​രു​ന്നു. പ​തി​വി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി സ്വ​യം​പ്രേ​രി​ത​മാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച യു​വാ​ക്ക​ളു​ടെ ബൈ​ക്ക് റാ​ലി നാ​ടി​നും പ​ര്യ​ട​ന പ​രി​പാ​ടി​ക്കും കൊ​ഴു​പ്പേ​കി. സ്ത്രീ ​പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നു മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ​ര്യ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​ര​ത്തെ ത​ന്നെ എ​ത്തി​ച്ചേ​രു​ന്ന സ്ത്രീ​ക​ളു​ടെ നി​ര ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​യി. പ്ലാ​സ്റ്റി​ക് മാ​ല​ക​ളും റി​ബ​ണ്‍ മാ​ല​ക​ളും എ​വി​ടെ​യും ക​ണ്ടി​ല്ല. ക​ണി കൊ​ന്ന​പ്പൂ​ക്ക​ളാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ഇ​ഷ്ട ഇ​നം. വി​ഷു​ക്കാ​ല​മാ​ക​യാ​ൽ കൊ​ച്ചു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ക​ണി​ക്കൊ​ന്ന പൂ​ക്ക​ളു​മാ​യി ഓ​ടി​യെ​ത്തി​യാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ൽ​ക്ക് ന​ന്ദി പ​റ​ഞ്ഞാ​ണ് ജോ​യ്സ് മ​റ​യൂ​രി​ൽ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി​യ​ത്. വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ആ​റാം ന​ന്പ​രി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​മാ​യി​രു​ന്നു ജോ​യി​സി​ന്‍റെ അ​ജ​ണ്ട.

ഇ​ടു​ക്കി : അ​ഖി​ല കേ​ര​ളാ വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി ഇ​ടു​ക്കി താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​ത്.
ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ജോ​യ്സ് ജോ​ർ​ജി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങും.
വി​ശ്വ​ക​ർ​മ്മ​ജ​രു​ടെ പി​ന്തു​ണ​യോ​ടു​കൂ​ടി ജോ​യ്സ് ജോ​ർ​ജ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ ഇ​ടു​ക്കി താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​റ് വി.​എം ബി​ജു, സെ​ക്ര​ട്ട​റി വി.​കെ ഷൈ​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.