ക​ലാ​ശ​ക്കൊ​ട്ടി​ലെ അ​തി​ക്ര​മം സി പിഎം, ​പോ​ലീ​സ് ഗൂ​ഢാ​ലോ​ച​ന - യു ​ഡി എ​ഫ്
Monday, April 22, 2019 10:07 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ച് യു ​ഡി എ​ഫ് നേ​താ​ക്ക​ൻ​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം സി​പി​എം - പോ​ലീ​സ് ഗൂ​ഢാ​ലോ​ച​ന​യു​ടെ പ​രി​ണി​ത ഫ​ല​മാ​ണെ​ന്ന് യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും അ​ല​ക്സ് കോ​ഴി​മ​ല​യും ആ​രോ​പി​ച്ചു. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ ചെ​ട്ടി​പ്പ​റ​ന്പി​ൽ ക​ട​വ​രെ​യു​ള്ള പാ​ലാ റോ​ഡാ​ണ് ക​ലാ​ശ​ക്കൊ​ട്ടി​ന് യു ​ഡി എ​ഫി​ന് വേ​ണ്ടി നി​ശ്ച​യി​ച്ച സ്ഥ​ലം.

പോ​ലീ​സി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ യു ​ഡി എ​ഫി​ന് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് അ​തി​ക്ര​മം അ​ഴി​ച്ചു വി​ട്ട​ത്. അ​ക്ര​മം ത​ട​യാ​നോ അ​ക്ര​മി​ക​ളെ തു​ര​ത്താ​നോ പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ല്ല.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി നേ​രി​ട്ട് ആ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​ത് അ​പ​ല​പ​നീ​യ​മാ​ണ്. ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കാ​ളി​ക​ളാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ സം​യ​മ​നം ഒ​ന്നു കൊ​ണ്ടു മാ​ത്ര​മാ​ണ് കൂ​ടു​ത​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യ​ത്. പി.​ജെ. ജോ​സ​ഫി​ന്‍റെ മാ​ന്യ​ത​യെ​ചോ​ദ്യം ചെ​യ്യാ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ആ​ർ​ക്കാ​ണ് രാ​ഷ്ട്രീ​യ മാ​ന്യ​ത ഇ​ല്ലാ​ത്ത​തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ന​ന്നാ​യി​ട്ട​റി​യാം. യു ​ഡി എ​ഫ് വി​ക​സ​ന​ത്തി​ന് എ​തി​ര​ല്ല. ഏ​തു റോ​ഡ് ആ​രു കൊ​ണ്ടു​വ​ന്നാ​ലും യു​ഡി​എ​ഫ് സ്വാ​ഗ​തം ചെ​യ്യും. വി​ക​സ​ന കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ണ് പി.​ജെ. ജോ​സ​ഫ്.

അ​ദ്ദേ​ഹം റോ​ഡി​നെ​തി​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​ഴു​താ​പ്പു​റം വാ​യി​ക്കു​ക​യാ​ണ്. ഇ​ല്ലാ​ത്ത റോ​ഡ് എം ​പി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​യാ​ണെ​ന്ന് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ഇ​ട​തു മു​ന്ന​ണി​യു​ടെ നി​ഗൂ​ഢ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത മൂ​ല​മാ​ണ് പി .​ജെ. ജോ​സ​ഫി​നെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്നും അ​ശോ​ക​നും അ​ല​ക്സ് കോ​ഴി​മ​ല​യും വ്യ​ക്ത​മാ​ക്കി.