മൂ​ന്നാ​ർ പു​ഷ്പ​മേ​ള​യ്ക്കു കൊ​ടി​യേ​റി
Thursday, April 25, 2019 10:22 PM IST
മൂ​ന്നാ​ർ: പൂ​ക്ക​ളു​ടെ നാ​ടാ​യ മൂ​ന്നാ​റി​ൽ വ​ർ​ണ​വി​സ്മ​യ​മൊ​രു​ക്കു​ന്ന പു​ഷ്പ​മേ​ള​യ്ക്ക് തു​ട​ക്കം. പു​ഷ്പ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​ദി​വ​സം എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഏ​പ്രി​ൽ ആ​ദ്യ​വാ​രം പു​ഷ്പ​മേ​ള ന​ട​ത്തു​വാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ഴ​യ മൂ​ന്നാ​റി​ലെ ഹൈ​ഡ​ൽ പാ​ർ​ക്ക് ഉ​ദ്യാ​ന​ത്തി​ലാ​ണ് പു​ഷ്മേ​ള ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മേ​യ് അ​വ​സാ​നം​വ​രെ ന​ട​ക്കു​ന്ന പു​ഷ്പ​മേ​ള​യി​ൽ വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ നി​ര​വ​ധി പൂ​ക്ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി​ചെ​യ്ത പൂ​ക്ക​ൾ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ക്രി​സ്ത​മം, ഡോ​ണോ​നി​യം, സീ​നി​യ തു​ട​ങ്ങി​യ പൂ​ക്ക​ൾ താ​യ്ലാ​ൻ​ഡി​ൽ​നി​ന്നാ​ണ് എ​ത്തി​ച്ചി​ട്ടു​ള്ള​ത്.
പ്ര​കൃ​തി​സ്നേ​ഹി​ക​ളു​ടെ ഇ​ഷ്ട​പൂ​ക്ക​ളാ​യ സ​ലോ​ഷ്യ, പി​റ്റോ​ണി​യ, ആ​സ്റ്റ​ർ, ഗ​ഡേ​നി​യ, ഡ​യാ​ന്‍റി​സ്, മാ​രി​ഗോ​ൾ​ഡ, ല​സ്താ​നി​യ് തു​ട​ങ്ങി​യ നൂ​റു ക​ണ​ക്കി​ന് പൂ​ക്ക​ളാ​ണ് ഇ​ത്ത​വ​ണ മേ​ള​യി​ലു​ള്ള​ത്.

പു​ഷ്പ പ്ര​ദ​ർ​ശ​ന​ത്തി​നു പു​റ​മേ പു​ഷ്പ​ങ്ങ​ൾ കൊ​ണ്ടൊ​രു​ക്കി​യ ശി​ല്പ​ങ്ങ​ൾ, ഫ്ള​വ​ർ ഡി​സ്പ്ലേ, ഫ്ള​വ​ർ അ​റേ​ഞ്ച​്മെ​ന്‍റ്, സാ​ഹ​സി​ക ഇ​ന​ങ്ങ​ൾ തു​ട​ങ്ങി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​തി​നോ​ടൊ​പ്പ​മു​ണ്ടാ​കും. സ്റ്റാ​ളു​ക​ളും ഫു​ഡ് കോ​ർ​ട്ടും മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. പാ​ർ​ക്കിം​ഗി​നാ​യി പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഹൈ​ഡ​ൽ ടൂ​റി​സം വ​കു​പ്പാ​ണ് മേ​ള​യ്ക്കു നേ​തൃ​ത്വം​ന​ൽ​കു​ന്ന​ത്. അ​ക്വാ-​പെ​റ്റ് ഷോ, ​കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദോ​പാ​ധി​ക​ൾ തു​ട​ങ്ങി​യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.