കാ​യി​ക പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Friday, May 17, 2019 10:51 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ​യും ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​ന്ന കാ​യി​ക പ​രി​ശീ​ല​നം സ​മാ​പി​ച്ചു. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഡി​യ​ത്തി​ലും ക​മ്യൂ​ണി​റ്റി ഹാ​ളി​ലു​മാ​യി ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ഏ​ഴു​മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 75 പേ​ർ പ​ങ്കെ​ടു​ത്തു. ഇ​വ​ർ​ക്ക് നെ​ടു​ങ്ക​ണ്ടം ജൂ​ഡോ അ​ക്കാ​ദ​മി തു​ട​ർ​പ​രി​ശീ​ല​നം ന​ൽ​കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജൂ​ഡോ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​കു​മാ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ഡോ പ​രി​ശീ​ല​ക​ൻ സൈ​ജു ചെ​റി​യാ​ൻ, കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ശാ​ന്ത​മ്മ ബാ​ല​കൃ​ഷ്ണ​ൻ, സ്മി​ത മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.