ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ വോ​ട്ടെ​ണ്ണ​ൽ ക്രമീകരണം; അന്തിമരൂപമായി
Saturday, May 18, 2019 10:20 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ 23നു ​രാ​വി​ലെ എ​ട്ടി​ന് പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ക്കും. അ​വി​ടെ​ത്ത​ന്നെ​യാ​ണ് മീ​ഡി​യ​സെ​ന്‍റ​റും ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ റൂ​മും. വോ​ട്ടെ​ണ്ണ​ൽ സു​ഗ​മ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചും വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
കൗ​ണ്ടിം​ഗ് ജോ​ലി​ക​ൾ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രും ഹാ​ളി​ൽ പ്ലാ​സ്റ്റി​ക് വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ഫോ​ണ്‍ സൂ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം സം​വി​ധാ​നം ഉ​ണ്ടാ​കും. ക്ര​മ​സ​മാ​ധാ​ന പാ​ല​നം, മീ​ഡി​യ സെ​ന്‍റ​ർ, പോ​സ്റ്റ​ൽ ബാ​ല​റ്റ് കൗ​ണ്ടിം​ഗ്, ടാ​ബു​ലേ​ഷ​ൻ, വോ​ട്ടെ​ണ്ണ​ൽ ഏ​ജ​ന്‍റി​നു​ള്ള പാ​സ് വി​ത​ര​ണം എ​ന്നി​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ജീ​വ​ന​ക്കാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യം പോ​സ്റ്റ​ൽ വോ​ട്ടെ​ണ്ണും. ആ​ദ്യ​ഫ​ലം ഒ​ൻ​പ​തി​ന് അ​റി​യാം.
കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ​യും നി​യ​മ​നം, പ​രി​ശീ​ല​നം, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ റൂം, ​മീ​ഡി​യ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. വോ​ട്ടെ​ണ്ണ​ലി​ന് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 23നു ​രാ​വി​ലെ ഏ​ഴി​നും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ രാ​വി​ലെ 7.30തി​ന് മു​ന്പും ഹാ​ളി​ൽ പ്ര​വേ​ശി​ക്കും.
പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ ആ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി മു​പ്പ​ത് മി​നി​റ്റി​ന് ശേ​ഷം ഇ​വി​എം വോ​ട്ടു​ക​ൾ എ​ണ്ണി ത്തുട​ങ്ങും. 12 സെ​റ്റ് വ​ച്ചാ​ണ് വോ​ട്ട് എ​ണ്ണു​ക. ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും ആ​ദ്യ 12 എ​ണ്ണം വെ​ച്ച് ആ​ദ്യം എ​ണ്ണും. ത​പാ​ൽ വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷമേ ഇ​വി​എം കൗ​ണ്ടിം​ഗി​ലെ അ​വ​സാ​ന റൗ​ണ്ടി​ന് തൊ​ട്ടു​മു​ന്പു​ള്ള റൗ​ണ്ട് ആ​രം​ഭി​ക്കു​ക​യു​ള്ളു. ഇ​ട​വേ​ള​ക​ൾ ഇ​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഇ​വി​എം വോ​ട്ടു​ക​ൾ എ​ണ്ണു​ക. അ​തത് മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ആ​ർ​ഒ മാ​രാ​ണ് ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ​യും വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​ത്. ഒ​ന്നി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സാ​നം വോ​ട്ടെ​ണ്ണി തീ​രു​ന്ന കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഒ​രു റൗ​ണ്ടി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷ​മേ അ​ടു​ത്ത റൗ​ണ്ടി​ലെ മെ​ഷീ​നു​ക​ൾ ടേ​ബി​ളി​ൽ എ​ത്തി​ക്കു​ക​യു​ള്ളു. ഓ​രോ റൗ​ണ്ടി​ലെ​യും നി​രീ​ക്ഷ​ക​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ര​ണ്ട് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ ഫ​ലം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സ​മാ​ന്ത​ര​മാ​യി എ​ണ്ണും. വോ​ട്ടെ​ണ്ണ​ലി​ന് മു​ന്പ് ടേ​ബി​ളി​ൽ എ​ത്തു​ന്ന ഓ​രോ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.
തു​ട​ർ​ന്ന് പ​വ​ർ സ്വി​ച്ച് ഓ​ണ്‍ ചെ​യ്ത് റി​സ​ൽ​ട്ട് സെ​ക്‌ഷൻ തു​റ​ന്ന് കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ,കൗ​ണ്ടിം​ഗ് അ​സി​സ്റ്റന്‍റ്സ്, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ കാ​ണ​ത്ത​ക്ക​വി​ധം ഉ​യ​ർ​ത്തി പി​ടി​ച്ച് റി​സ​ൽ​ട്ട് ബ​ട്ട​ണ്‍ അ​മ​ർ​ത്തും. ഒ​ന്നി​ൽക്കൂടുതൽ ത​വ​ണ ഫ​ലം കാ​ണ​ണം എ​ന്ന് ഏ​ജ​ന്‍റു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ന​റു​ക്കി​ട്ടു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ച് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് മെ​ഷീ​ൻ എ​ണ്ണും.